India

മണിക് സര്‍ക്കാര്‍ കേരളത്തിലോ ബംഗ്ലാദേശിലോ പൊയ്‌ക്കോട്ടേ; ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ കേരളത്തിലോ ബംഗാളിലോ ബംഗ്ലാദേശിലോ അഭയംപ്രാപിക്കണമെന്ന് ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ.

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ കേരളത്തിലോ ബംഗാളിലോ ബംഗ്ലാദേശിലോ അഭയംപ്രാപിക്കണമെന്ന് ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ. 25 വര്‍ഷമായി തുടര്‍ന്നുവന്ന ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഹിമാന്തയുടെ പ്രതികരണം. 

മണിക് സര്‍ക്കാരിന് ഈ ഒരു വഴി മാത്രമേ ഇനി മുന്നിലുള്ളു. ഇപ്പോഴും സിപിഎം അവിടവിടെയുള്ള ബംഗാളിലേക്ക് അദ്ദേഹത്തിന് പോകാം, അല്ലാങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അധികാരമുള്ള ഒരേയൊരിടമായ കേരളത്തിലേക്ക് പോകാം അല്ലെങ്കില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പോകാം, ഹിമാന്ത പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ സംപൂജ്യരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഹിമാ്ന്ത പരിഹസിച്ചു. രാഷ്ട്രീയത്തില്‍ അമിത് ഷാ പിജിക്കാരനാണെങ്കില്‍ രാഹുല്‍ ഗാന്ധി നഴ്‌സറി വിദ്യാര്‍ത്ഥിയാണ് എന്നായിരുന്നു ഹിമാന്തയുടെ പരിഹാസം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍