India

മണ്ണിനടയില്‍ ശിവലിംഗം ഉണ്ടെന്ന് സ്വപ്‌നത്തില്‍ ദൈവം; നാഷണല്‍ ഹൈവേ കുഴിച്ച് തിരച്ചില്‍

സ്വപ്‌നത്തില്‍ വന്ന് ദൈവം ഒരു വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ മണിക്കൂറുകളോളമാണ് നാഷണല്‍ ഹൈവേയിലെ ഗതാഗതം തടസപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

സ്വപ്‌നങ്ങളില്‍ ദൈവം തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട പല കാര്യങ്ങളും പറയാറുണ്ടെന്നാണ് പലരും അവകാശപ്പെടുന്നത്. അങ്ങിനെ സ്വപ്‌നത്തില്‍ വന്ന് ദൈവം ഒരു വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ മണിക്കൂറുകളോളമാണ് നാഷണല്‍ ഹൈവേയിലെ ഗതാഗതം തടസപ്പെട്ടത്. 

തെലങ്കാനയിലാണ് സംഭവം. ശിവഭക്തനായ ലഖന്‍ മനോജ് എന്ന വ്യക്തിയുടെ സ്വപ്‌നത്തിലെത്തിയായിരുന്നു ശിവന്റെ വെളിപ്പെടുത്തല്‍. ഹൈദരാബാദ് വാറങ്കല്‍ റോഡിലെ ഒരു സ്ഥലത്ത് മണ്ണിനടയില്‍ ശിവലിംഗം ഉണ്ടെന്നാണ് ദൈവം സ്വപ്‌നത്തിലെത്തി വെളിപ്പെടുത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. 

ഇവിടെയുള്ള ശിവലിംഗം കണ്ടെത്തണമെന്നും, ശിവലിംഗം കണ്ടെത്തുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്നും ദൈവം സ്വപ്‌നത്തില്‍ വന്ന് പറഞ്ഞിരുന്നു. സ്ഥലത്തെ മുന്‍സിപ്പല്‍ അധികൃതരും ലഖന്‍ മനോജിന്റെ സ്വപ്നത്തെ വിശ്വസിച്ച് നാഷണല്‍ ഹൈവേയില്‍ റോഡ്‌ പൊളിച്ച് മണ്ണ് മാറ്റി തിരച്ചില്‍ ആരംഭിച്ചു. 

മൂന്ന് വര്‍ഷം മുന്‍പ് മുതലാണ് ലഖന്‍ മനോജ് ഈ സ്വപ്‌നം കാണാന്‍ തുടങ്ങിയത്. പിന്നീടങ്ങോട്ട് എല്ലാ തിങ്കളാഴ്ചയും ഈ സ്ഥലത്തേത്തി ഓരോ പൂജകള്‍ നടത്തിവന്നു. തിങ്കളാഴ്ച ഇവിടെ മണ്ണ് മാറ്റി തെരച്ചില്‍ നടത്തുന്നതിന് മുന്‍പും വലിയ പൂജകള്‍ നടത്തിയിരുന്നു. 

ആകാംക്ഷയോടെ ഗ്രാമവാസികളും തെരച്ചിലിനായി കൂടി. എന്നാല്‍ 20 അടി കുഴിച്ചിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഗതാഗതവും വലിയ തോതില്‍ സ്തംഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'ഈ നിയമവും നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരും'; കേന്ദ്രത്തിനെതിരെ ഖാര്‍ഗ, 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഴയ പദ്ധതി പുനഃസ്ഥാപിക്കും'

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

SCROLL FOR NEXT