India

മതവികാരം വ്രണപ്പെടുത്തി: ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ കേസ്

സാമാജിക സ്മഗ്ഗലൂര്‍ലു കോമാട്ടൊല്ലു (വൈശ്യന്മാര്‍ സാമൂഹിക കവര്‍ച്ചക്കാര്‍ ) എന്ന പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് പ്രമുഖ ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം സാമാജിക സ്മഗ്ഗലൂര്‍ലു കോമാട്ടൊല്ലു (വൈശ്യന്മാര്‍ സാമൂഹിക കവര്‍ച്ചക്കാര്‍ ) എന്ന പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

പുസ്തകത്തിനെതിരെ വൈശ്യ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുസ്തകം വൈശ്യ വിഭാഗത്തെ മാത്രമല്ല പകരം മുഴുവന്‍ ഹിന്ദു വിഭാഗത്തെയും അപമാനിക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പുസ്തകത്തിന്റെ തലക്കെട്ടു മുതല്‍ പല ഭാഗങ്ങളും സമുദായത്തിന് എതിരാണെന്നും, അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും വൈശ്യ സംഘടനകള്‍ പരാതിപ്പെട്ടിരുന്നു.

പുസ്തകത്തിന്റെ പേരില്‍ വൈശ്യ സംഘടനകള്‍ കാഞ്ച ഇളയ്യയെ ആക്രമിക്കുകയും ചെയ്തിരുന്നു. 200 ഓളം വരുന്ന വൈശ്യകള്‍ കാഞ്ച ഇളയ്യ സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞ് കല്ലുകളും ചെരിപ്പുകളും എറിഞ്ഞ് ആക്രമിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം