India

മദ്യ ലഹരിയില്‍ പാമ്പിനെ കടിച്ചു കൊന്ന് കഷ്ണങ്ങളാക്കിയ സംഭവം; യുവാവിനെ വനപാലകർ പൊക്കി; കേസ്

മദ്യ ലഹരിയില്‍ പാമ്പിനെ കടിച്ചു കൊന്ന് കഷ്ണങ്ങളാക്കിയ സംഭവം; യുവാവിനെ വനപാലകർ പൊക്കി; കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബൈക്കിന്റെ മുന്നില്‍ ചാടിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കിയ മദ്യപനെ ഒടുവില്‍ വനപാലകര്‍ പൊക്കി. മദ്യ ലഹരിയില്‍ പാമ്പിനെ കടിച്ചുമുറിച്ച് കൊന്ന കുമാര്‍ (38) എന്നയാളാണ് അറസ്റ്റിലായത്. മുല്‍ബഗല്‍ ഫോറസ്റ്റ് അധികൃതരാണ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തത്.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോലാറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്യ ലഹരിയില്‍ ബൈക്കില്‍ വരുന്നതിനിടെയാണ് മുന്നിലകപ്പെട്ട പാമ്പിനെ ഇയാള്‍ കടിച്ചുമുറിച്ച് കൊന്നത്. 'എന്റെ വഴിതടയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു' എന്നാക്രോശിച്ചുകൊണ്ട് പാമ്പിനടുത്തേക്ക് പായുകയായിരുന്നു ഇയാള്‍. പിന്നീട് അതിനെ കഴുത്തിലിടുകയും മറ്റും ചെയ്ത ശേഷമാണ് ഇയാള്‍ പാമ്പിനെ കടിച്ചു കൊന്നത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വാര്‍ത്തയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍