India

മദ്യത്തിന് അടിമ; വാങ്ങാന്‍ പണമില്ല; എടിഎം തകര്‍ത്ത് 19കാരന്‍; അറസ്റ്റ് 

മദ്യം വാങ്ങാന്‍ കാശില്ലാത്തതിനെ തുടര്‍ന്ന് എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യം വാങ്ങാന്‍ കാശില്ലാത്തതിനെ തുടര്‍ന്ന് എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. ന്യൂഡല്‍ഹി പട്ടേല്‍ നഗറില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുനാര്‍ റിഡ്‌ല എന്ന 19കാരനാണ് അറസ്റ്റിലായത്. നിരവധി എടിഎം കവര്‍ച്ചാ കേസുകളില്‍  പങ്കാളിയാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറെനാളുകളായി ഈ പ്രദേശത്ത് വ്യാപകമായ രീതിയില്‍ എടിഎം കവര്‍ച്ച  പതിവായിരുന്നു. ഇതേതുടര്‍ന്ന് നിരവധി സിസി ടിവികള്‍ പൊലീസ് സ്ഥാപിച്ചിരുന്നു. ഇതില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും