പ്രതീകാത്മക ചിത്രം 
India

മദ്യപാനിയായ കുരങ്ങനെ കൊണ്ട് പൊറുതിമുട്ടി, 'ജീവപര്യന്തം' തടവ് 

കുരങ്ങിന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഇതിനെ പിടികൂടി മൃഗശാലയില്‍ അടച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: കുരങ്ങന് ജീവപര്യന്തം തടവ്!. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. എന്നാല്‍ ഉത്തര്‍പ്രദേശില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് ഈ കുരങ്ങന്റെ കഥ.

കാണ്‍പൂരിലാണ് സംഭവം. കുരങ്ങിന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഇതിനെ പിടികൂടി മൃഗശാലയില്‍ അടച്ചത്. എന്നിട്ടും സ്വഭാവത്തില്‍ മാറ്റം ഉണ്ടായില്ല. ഇതോടെ ഇതിനെ ജീവിതകാലം മുഴുവന്‍ കൂട്ടില്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കാണ്‍പൂര്‍ മൃഗശാല ഡയറക്ടര്‍ പറയുന്നു.

മിര്‍സാപൂരില്‍ ഒരു മന്ത്രവാദിയുടെ കൂടെയായിരുന്നു കാലു എന്ന് പേരുളള കുരങ്ങന്‍. കുരങ്ങന് പതിവായി മന്ത്രവാദി മദ്യം നല്‍കാറുണ്ടായിരുന്നു.മന്ത്രവാദി മരിച്ചതോടെ മദ്യം കിട്ടാതെയായി. ഇതോടെ കുരങ്ങന്‍ അക്രമകാരിയായി മാറുകയായിരുന്നു.

ഇടക്കാലത്ത് നാട്ടുകാരുടെ പേടിസ്വപ്‌നമായിരുന്നു കുരങ്ങന്‍. 250 പേരെയാണ് ഇത് കടിച്ചത്. ഇതോടെ ഇതിനെ പിടികൂടാന്‍ വനംവകുപ്പും മൃഗശാല അധികൃതരും തീരുമാനിച്ചു. നിരവധി ശ്രമങ്ങളുടെ ഫലമായി കാലുവിനെ പിടികൂടി കാണ്‍പൂര്‍ മൃഗശാലയില്‍ അടച്ചു. 

ഏതാനും മാസങ്ങള്‍ ഇതിനെ ഒറ്റയ്ക്ക് പാര്‍പ്പിച്ചു. തുടര്‍ന്ന് പ്രത്യേക കൂട്ടിലേക്ക് മാറ്റി. എന്നാല്‍ ഇതിന്റെ അക്രമസ്വഭാവത്തില്‍ മാറ്റം വന്നില്ല. ഇതിനകം മൂന്ന് വര്‍ഷമായി മൃഗശാലയില്‍ കുരങ്ങന്‍ എത്തിയിട്ട്. കുരങ്ങന്‍ ഇണങ്ങാതായതോടെ, ജീവിതകാലം മുഴുവന്‍ കൂട്ടില്‍ ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ആറു വയസ് പ്രായം വരുന്ന കുരങ്ങന്‍ മൃഗശാല ജീവനക്കാരോട് പോലും ഇണങ്ങിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT