India

മദ്യപിച്ച് ലക്കുകെട്ട് ബന്ധുക്കളോട് തട്ടിക്കയറിയ വരനെ വേണ്ടെന്ന് വധു; വിവാഹവേദിയിൽ വരന്റെ അറസ്റ്റും

വിവാഹത്തിന് മുന്നോടിയായി പൂമാലയും മറ്റും കൈമാറാനാണ് വരനും സംഘവും യുവതിയുടെ വീട്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: വിവാഹത്തിന് മുമ്പ് വീട്ടിലെത്തിയ പ്രതിശ്രുതവരൻ മദ്യപിച്ച് ബന്ധിക്കളുമായി കലഹത്തിലേർപ്പെട്ടതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി.മദ്യനിരോധനം നിലവിലുള്ള ബിഹാറിലാണ് സംഭവം. അക്ബര്‍പുര്‍ സ്വദേശിനിയായ യുവതിയാണ് പൊലീസ് കോൺസ്റ്റബിളായ ഉദയ് രജക്കുമായുള്ള വിവാഹം വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. 

വിവാഹത്തിന് മുന്നോടിയായി പൂമാലയും മറ്റും കൈമാറാനാണ് വരനും സംഘവും യുവതിയുടെ വീട്ടിലെത്തിയത്. ഈ സമയം അമിതമായി മദ്യപിച്ചിരുന്ന ഇയാളും പെൺകുട്ടിയുടെ അമ്മാവനും തമ്മിൽ വാക്കുതർക്കമുണ്ടായി. പെൺകുട്ടിയുടെ അമ്മാവൻ പ്രസൂൺ കുമാറിനെ വരനും സംഘവും മർദ്ദിച്ചു. സംഭവം അറിഞ്ഞ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിവന്ന് ബന്ധുക്കളുടെയും അയൽക്കാരുടെയും മുന്നിൽ വച്ച് മദ്യപാനിയായ ഒരാളെ തനിക്ക് വിവാഹം കഴിക്കണ്ടെന്നും വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്നും അറിയിച്ചത്. കുടുംബാംഗങ്ങളും ഗ്രാമവാസികളും പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. 

പിന്നീട് യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഉദയ് രജക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT