India

വൈറലായ വീഡിയോയിലെ പ്രതി കുടുങ്ങി: മദ്യപിച്ച് നടുറോഡില്‍ പൊലീസിനെ മര്‍ദിച്ചത് അഭിഭാഷകന്‍

മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകന്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് ട്രാഫിക് പോലീസുകാരെ കൈയേറ്റം ചെയ്തു. 

Author : സമകാലിക മലയാളം ഡെസ്ക്

ദേവന്‍ഗരെ: മദ്യപിച്ച് ലക്കുകെട്ടയാള്‍ നടുറോഡില്‍ ട്രാഫിക് പൊലീസുകാരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തിലെ പ്രതി ഒരു അഭിഭാഷകനാണെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് ഇരുചക്ര വാഹനമോടിച്ചതിന് ശ്വാസ പരിശോധനക്ക് വിധേയനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കര്‍ണാടകയിലെ ദേവന്‍ഗരെയിലാണ് സംഭവം. 

റോഡരികിലെ വില്‍പ്പനക്കാരന്റെ പക്കല്‍നിന്ന് മണ്‍പാത്രമെടുത്ത അഭിഭാഷകന്‍ രുദ്രപ്പ ട്രാഫിക് പോലീസുദ്യോഗസ്ഥന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നീട് രണ്ടാമത്തെ ഉദ്യോഗസ്ഥനെ റോഡിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. 

സംഭവത്തെ തുടര്‍ന്ന് രുദ്രപ്പയെ അറസ്റ്റ് ചെയ്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന് കേസെടുത്തതായി ദേവന്‍ഗരെ എസ്പി ചേതന്‍ സിങ് റാത്തോഡ് അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് 'പടയപ്പ'; ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു

'അണ്ണാ... വൈറല്‍ ആക്കരുത്... സോറി, സോറി, സോറി'; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!