India

മദ്യപിച്ച് വണ്ടിയോടിച്ചതിന് തടഞ്ഞ പോലീസുകാരനോട് യുവതി പ്രതികരിച്ചത് ചുംബനം നല്‍കിക്കൊണ്ട്  

കാറില്‍ നിന്നിറങ്ങി വന്ന യുവതി പോലീസുകാരനെ ആലിംഗനം ചെയ്യുകയും തുടരെ തുടരെ ഉമ്മ വയ്ക്കുകയുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മദ്യപിച്ച് വണ്ടിയോടിച്ച യുവതി, തടഞ്ഞു നിര്‍ത്തിയ പോലീസുകാരനോട് പ്രതികരിച്ചത് വളരെ വിചിത്രമായ രീതിയില്‍. കാറില്‍ നിന്നിറങ്ങി വന്ന യുവതി പോലീസുകാരനെ ആലിംഗനം ചെയ്യുകയും തുടരെ തുടരെ ഉമ്മ വയ്ക്കുകയുമായിരുന്നു. ഈ അപ്രതീക്ഷിത സംവഭവത്തില്‍ പോലീസുകാരെല്ലാം ഞെട്ടുകയാണുണ്ടായത്.

അര്‍ധരാത്രി ഒരാഘോഷചടങ്ങ് കഴിഞ്ഞ് മദ്യലഹരിയില്‍ കാറോടിച്ചു വന്ന യുവതിയ്ക്ക് ഈസ്‌റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിനു സമീപത്തെത്തുമ്പോഴേക്കും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡിവൈഡറില്‍ തട്ടിയാണ് കാര്‍ നിന്നത്. സഹായത്തിനെത്തിയ ഒരു ടാക്‌സി ഡ്രൈവറെ യുവതി പ്രഹരിച്ചെന്നും ആരോപണമുണ്ട്. 

പോലീസുകാരന്‍ യുവതിയോടും കൂടെയുണ്ടായിരുന്നവരോടും പുറത്തേക്കിറങ്ങാന്‍ ആവശഅയപ്പെട്ടു. എന്നാല്‍ പുറത്തിറങ്ങിയ ഉടനെ യുവതി പോലീസുകാരനെ ചുംബിക്കാന്‍ തുടങ്ങുകയായിരുന്നു. മറ്റു പോലീസുകാര്‍ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയുടെ സഹായത്തോടെ യുവതിയെ പിടിച്ചു മാറ്റി. കാറിലെത്തിയ മൂന്നു പേരേയും ബിദ്ധന്‍നഗര്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 

മദ്യപിച്ച് വാഹനമോടിച്ചതിന് യുവതിയ്‌ക്കെതിരെയും സുഹൃത്തുക്കള്‍ക്കെതിരെ മോശം പെരുമാറ്റത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. 'പോലീസുകാരന് ചുംബനം കൈക്കൂലിയായി നല്‍കാന്‍ ശ്രമിച്ചതിന് ആ യുവതിക്കെതിരെ ഞങ്ങള്‍ മറ്റൊരു കേസും എടുക്കുന്നുണ്ട്'. പോലീസുദ്യോഗസ്ഥന്‍ തമാശയായി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT