India

മദ്യലഹരിയില്‍ ഓടിച്ച ട്രാക്ടര്‍ പാഞ്ഞുകയറി; രണ്ട് മരണം (വീഡിയോ)

അമിത വഗത്തില്‍ പാഞ്ഞെത്തിയ ട്രാക്ടര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

മിത വഗത്തില്‍ പാഞ്ഞെത്തിയ ട്രാക്ടര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. ഹരിയാനയിലെ ചാര്‍ക്കി ദാദ്രിയിലാണ് സംഭവം നടന്നത്. മീഡിയനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ റോഡരികിലെ കടയുടെ സമീപത്ത് നിന്ന മൂന്നു പേരെ ഇടിക്കുകയായിരുന്നു. രണ്ടു പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

റോഡില്‍ നിന്ന് ഏറെ മാറിയായിരുന്നു മൂന്നു പേരും നിന്നത്. രണ്ടു പേര്‍ റോഡിന് സമീപത്തു കൂടി നടക്കുകയും ഒരാള്‍ കടയുടെ മുന്നില്‍ നില്‍ക്കുകയുമായിരുന്നു. ഓടി മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ട്രാക്ടര്‍ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം