India

മദ്രസകള്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം;  സര്‍ക്കാര്‍ സഹായം അവസാനിപ്പിക്കണം; ബിജെപി മന്ത്രി

എല്ലാ വര്‍ഗീയവാദികളെയും തീവ്രവാദികളെയും വളര്‍ത്തിയത് മദ്രസകളാണ് - ദേശീയതയ്ക്ക് തടസം നില്‍ക്കുന്നവയെല്ലാം അടച്ചുപൂട്ടണം

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: മദ്രസകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍. മദ്രസകള്‍ മൗലികവാദവും വര്‍ഗീയതയും വളര്‍ത്തുന്നു. രാജ്യത്ത് മദ്രസുകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന മദ്രസകളും സംസ്‌കൃതശാലകളും അടച്ചുപൂട്ടാന്‍ അടുത്തിടെ അസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ വര്‍ഗീയവാദികളെയും തീവ്രവാദികളെയും വളര്‍ത്തിയത് മദ്രസകളാണ്. ജമ്മുകശ്മീര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഫാക്ടറിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

അസം അത് വിജയകരമായി നടപ്പാക്കി. ദേശീയതയ്ക്ക് തടസം നില്‍ക്കുന്നവയെല്ലാം അടച്ചുപൂട്ടണം. മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. കാരണം മതവിശ്വാശം പ്രോത്സഹിപ്പിക്കുന്നതിനായി അത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ വഖഫ് ബോര്‍ഡ് ശക്തമാണെന്നും മന്ത്രി പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തില്‍ മതമൗലികതയും വിദ്വേഷവുമാത്രമാണ് വളര്‍ത്തുന്നതെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT