India

'മനഃപ്പൂര്‍വമല്ല തൊട്ടത്, അപ്പോള്‍തന്നെ മാപ്പ് പറഞ്ഞിരുന്നു' ;  ദംഗല്‍ നായികയെ അറിയാതെ സ്പര്‍ശിച്ചതാണെന്ന് അറസ്റ്റിലായ വ്യക്തി

അറസ്റ്റിലായ വികാസിനെ പിന്തുണച്ചുകൊണ്ട് ഭാര്യ ദിവ്യയും രംഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡല്‍ഹി- മുംബൈ വിമാനത്തില്‍വെച്ച് ദംഗല്‍ നായികയെ സ്പര്‍ശിച്ചത് മനഃപ്പൂര്‍വമല്ലെന്ന് സംഭവത്തില്‍ അറസ്റ്റിലായ 39 കാരന്‍ വികാസ് സച്ച്‌ദേവ്. തന്റെ കാലുകള്‍ താരത്തിന്റെ ശരീരത്തില്‍ അറിയാതെ മുട്ടിയതാണെന്നും നായിക പറഞ്ഞപ്പോള്‍ തന്നെ അവരോട് ക്ഷമ പറഞ്ഞെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

സംസ്‌കാരം കഴിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് മടങ്ങുകയായിരുന്നു താനെന്നും വളരെ നേരമായി ഉറങ്ങാന്‍ സാധിക്കാതിരുന്നതിനാല്‍ ക്ഷീണിച്ചാണ് വിമാനത്തില്‍ കയറിയതെന്നും മുംബൈയിലെ അന്ദേരി സ്വദേശിയായ വികാസ് വ്യക്തമാക്കി. ഉറങ്ങണം എന്ന് ഉദ്ദേശിച്ചുതന്നെയാണ് വിമാനത്തില്‍ കയറിയത്. അതിനാല്‍ ഇടയ്ക്ക് വിളിക്കരുതെന്ന് വിമാന ജീവനക്കാരോട് പറഞ്ഞിരുന്നു. മുംബൈ പൊലീസിന് അയച്ച വിസ്താര വിമാനകമ്പനിയുടെ ഔദ്യോഗിക വിശദീകരണം വികാസിന്റെ വാദങ്ങളെ ശരിവെക്കുന്നുണ്ട്. 

നായികയുടെ തോളില്‍ തന്റെ കാലുകള്‍ സ്പര്‍ശിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ക്ഷമ പറഞ്ഞതായും ഇയാള്‍ പറഞ്ഞു. വികാസിനെ പിന്തുണച്ചുകൊണ്ട് ഭാര്യ ദിവ്യയും രംഗത്തെത്തി. അമ്മാവന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് മടങ്ങിവരികയായിരുന്നെന്നും വികാസ് മികച്ച മാനസിക അവസ്ഥയില്‍ ആയിരുന്നില്ലെന്നും ദിവ്യ പറഞ്ഞു. നായികയുടെ ആരോപണം ഞെട്ടിച്ചെന്നും തന്റെ ഭര്‍ത്താവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് യുവതി വ്യക്തമാക്കി.

ഡല്‍ഹി- മുംബൈ വിമാനത്തില്‍ വെച്ചു നേരിട്ട മോശം അനുഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് 16 കാരിയായ ദംഗല്‍ നായികതന്നെയാണ് രംഗത്തെത്തിയത്. നായിക പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബാലപീഡനത്തിനെതിരേയുള്ള പോസ്‌കോ നിയമം ചുമത്തി വികാസിനെ അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT