India

മന്‍മോഹന്‍ സിങ് ആശുപത്രിവിട്ടു; കോവിഡ് ടെസ്റ്റ് നെഗറ്റീവ്

ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

ഞായറാഴ്ച രാത്രി 8.45ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന ഐസിയുവില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവാണ്. രണ്ടുദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

ഡോക്ടര്‍ നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മുന്‍ പ്രധാമന്ത്രിയെ പരിചരിച്ചത്. 2009ല്‍ അദ്ദേഹം കൊറോണറി ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില്‍ ജനനം, നിത്യ രാമന്‍ ലോസ് ഏഞ്ചല്‍സ് മേയറാകുമോ? കാരന്‍ ബാസിനെതിരെ ലീഡ്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍