India

'മമത സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു'; ബംഗാളില്‍ യോഗിയുടെ 'ഡിജിറ്റല്‍ റാലി'

പശ്ചിമ ബംഗാളില്‍ റാലി നടത്താന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ ടെലഫോണ്‍ വഴി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റാലി നടത്താന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ ടെലഫോണ്‍ വഴി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളില്‍ മമത ബാനര്‍ജിയുടെ ജനവിരുദ്ധ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും മമത സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ആദിത്യനാഥ് പറഞ്ഞു. 

നിങ്ങളെയെല്ലാവരേയും വന്നുകാണാന്‍ എന്നെ തൃണമൂല്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. അതുകൊണ്ട് ഞാന്‍ മോദിജിയുടെ ഡിജിറ്റല്‍ ഇന്ത്യ നിങ്ങളോട് സംസാരിക്കാനായി പ്രയോജനപ്പെടുത്തി. തൃണമൂല്‍ സര്‍ക്കാര്‍ ജനവിരുദ്ധമാണ്. ജനാധിപത്യത്തെ രക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തുടക്കം മുതല്‍ മമത ബാനര്‍ജി എതിര്‍ക്കുകയാണ്. ആദ്യം അമിത് ഷായെ തടഞ്ഞു. ഇപ്പോള്‍ തന്നെയും തടഞ്ഞുവെന്ന് ആദിത്യനാഥ് പറഞ്ഞു. 

സൗത്ത് ദിനാജ്പൂര്‍ ജില്ലയില്‍ ആയിരുന്നു ആദിത്യനാഥ് റാലി നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT