India

മയക്കുമരുന്നു കേസില്‍ ദീപികയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് കോവിഡ്

മയക്കുമരുന്നു കേസില്‍ ദീപികയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് കോവിഡ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി ദീപിക പാദുക്കോണിനെ ചോദ്യം ചെയ്ത നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദീപികയെ കഴിഞ്ഞയാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തത്. മല്‍ഹോത്ര ഡല്‍ഹിക്കു മടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മയക്കുമരുന്നു കേസില്‍ ദീപിക പാദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ എന്‍സിബി നിഷേധിച്ചു. അന്വഷണത്തില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ഇത്തരത്തിലുള്ള എല്ലാ റിപ്പോര്‍ട്ടുകളും അടിസ്ഥാന രഹിതമാണെന്നും എന്‍സിബി അറിയിച്ചു.

 ദീപിക, ശ്രദ്ധ, സാറ, കരിഷ്മ എന്നിവര്‍ക്കു പുറമേ നടി രാകുല്‍ പ്രീത് സിങ്ങിനെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

കേസുമായി ബന്ധപ്പെട്ട സുശാന്തിന്റെ ഗേള്‍ ഫ്രണ്ട് റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക്ക്, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, സഹായി ദീപേഷ് സാവന്ത് എന്നിവര്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം