India

മരിച്ചിട്ടില്ല ഉറങ്ങുകയാണ്; മകളുടെ അഴുകിയ മൃതദേഹത്തിനൊപ്പം റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും കഴിച്ചുകൂട്ടിയത് ഒരുമാസം 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മകള്‍ മരിച്ചെന്ന് വിശ്വസിക്കാതെ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും അഴുകിയ മൃതദേഹത്തിനൊപ്പം ഒരു മാസത്തോളം കഴിച്ചുകൂട്ടി. ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂരാണ് സംഭവം. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നെന്ന അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ദിലവർ സിദ്ദിക്വി എന്ന റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടറും ഭാര്യയുമാണ് മകളുടെ മൃതദേഹത്തിനൊപ്പം ജീവിച്ചത്. അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ആദ്യമെത്തിയപ്പോള്‍ വീട്ടില്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് പറഞ്ഞ് ദിലവർ ഇവരെ തിരിച്ചയച്ചിരുന്നു. 

ഇരുവരുടെയും മാനസികനില തകരാറിലാണെന്നും മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നാണ് ഇവര്‍ വിശ്വസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മകള്‍ ഉറങ്ങുകയാണെന്നാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവര്‍ത്തിക്കുന്നത്. പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു