India

മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; അധ്യാപികയെ കാമുകന്‍ നടുറോഡില്‍ കഴുത്തറുത്തു കൊന്നു

രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവതി മറ്റൊരു വിവാഹത്തിനു സമ്മതിച്ചതാണു കൊലയ്ക്ക് കാരണം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തഞ്ചാവൂരില്‍ യുവതിയെ കാമുകന്‍ കഴുത്തറുത്തുകൊന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവതി മറ്റൊരു വിവാഹത്തിനു സമ്മതിച്ചതാണു കൊലയ്ക്ക് കാരണം. സംഭവത്തില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂര്‍ കുംഭകോണം പാപനാശത്ത് ഹോട്ടല്‍ നടത്തിപ്പുക്കാരനായ കുമാറിന്റെ മകളും സ്വകാര്യ സ്‌കൂളിലെ അധ്യാപികയുമായ ഇരുപത്തിയഞ്ച് വയസുകാരി വസന്തപ്രിയയെയാണു കഴുത്തറുത്തു കൊന്നത്. കടലൂര്‍ സ്വദേശിയും കാമുകനുമായ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദകുമാറുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് വസന്തപ്രിയ സമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീട്ടുകാരെ എതിര്‍ത്ത് ഒരു തീരുമാനവും എടുക്കില്ലെന്ന് യുവതി നന്ദകുമാറിനെ അറിയിച്ചിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിച്ചതറിഞ്ഞ് വ്യാഴാഴ്ച്ച വൈകുന്നേരം വസന്തപ്രിയ പഠിപ്പിക്കുന്ന സ്‌കൂളിന് സമീപത്ത് നന്ദകുമാര്‍ എത്തി. മൊബൈലില്‍ യുവതിയെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. സംസാരിച്ചു പിരിയാം എന്നുപറഞ്ഞ് വസന്തപ്രിയയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.കുംഭകോണം - ചെന്നൈ പാതയില്‍ ഉമാമഹേശ്വരം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇരുവരും സംസാരിച്ചെന്നും തുടര്‍ന്ന് വാക്കേറ്റമുണ്ടായപ്പോള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് നന്ദകുമാര്‍ കഴുത്തറുക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും ബൈക്കില്‍ പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞത് പ്രതിയെ പിടികൂടാന്‍ സഹായകമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന