India

മസൂദ് അസ്ഹര്‍ ഇസ്ലാമാബാദിലെ സുരക്ഷിത ഭവനത്തില്‍, സുരക്ഷ ഒരുക്കി പാക് ചാര സംഘടന; ഇന്ത്യയുടെ വാദങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ ഏജന്‍സികളുടെ കണ്ണില്‍ നിന്നും മസൂദിനെ രക്ഷിക്കുന്നതിനായി ഇസ്ലാമാബാദിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവനവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ മസൂദിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ. ഇസ്ലാമാബാദിലെ സുരക്ഷിത ഭവനത്തില്‍ നിന്നുകൊണ്ട് ഇന്ത്യാ-പാക് അതിര്‍ത്തി വഴി തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിനും, അഫ്ഗാനിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മസൂദ് നേതൃത്വം നല്‍കുന്നു എന്നാണ് ഇന്ത്യയുടെ പക്കലുള്ള ഔദ്യോഗിക രേഖകളില്‍ പറയുന്നത്. 

പുല്‍വാമ ആക്രമണത്തിന് ശേഷം ബഹവല്‍പൂരില്‍ വീട്ടുതടങ്കലിലായിരുന്നു മസൂദ്. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സികളുടെ കണ്ണില്‍ നിന്നും മസൂദിനെ രക്ഷിക്കുന്നതിനായി ഇസ്ലാമാബാദിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ മാറ്റിയെന്നാണ് രാജ്യാന്തര സമൂഹത്തിന് മുന്നിലേക്ക് ഇന്ത്യ വയ്ക്കുന്ന രേഖകളില്‍ പറയുന്നത്. 

ഇന്ത്യന്‍ സൈനീക ഉദ്യോഗസ്ഥര്‍ നടത്തുന്ന തിരിച്ചടിയില്‍ കൊല്ലപ്പെടുന്നവരെ ഷഹദാത് എന്ന പേരില്‍ ചിത്രീകരിച്ച് ഈ സംഘടനയിലേക്ക് വലിയ തോതില്‍ റിക്രൂട്ട്‌മെന്റും, പണം സമാഹരിക്കലും പാകിസ്താനിലും, പാക് അധിനിവേശ കശ്മീരിലും ഇവര്‍ നടത്തുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദിന് മേല്‍ യാത്രാ വിലക്ക് വീഴും. മസൂദിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും ഇത് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT