India

മാങ്ങ പറിച്ചു; പത്തുവയസുകാരനെ വെടിവച്ചുകൊന്നു

മാമ്പഴത്തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് പത്തു വയസ്സുകാരനെ വെടിവച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാട്‌ന: മാമ്പഴത്തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് പത്തു വയസ്സുകാരനെ വെടിവച്ചുകൊന്നു. ബീഹാറിലെ കഗാരിയയ്ക്ക് സമീപമാണ് സംഭവം.  തോട്ടം ഉടമസ്ഥന്‍ രമാശിഷ് യാധവ് (43) ആണ് കുട്ടിയുടെനേരെ വെടിയുതിര്‍ത്തത്. വെടിവെച്ച ഉടന്‍ തന്നെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടോടി. 

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.സത്യം കുമാര്‍ എന്ന പത്തുവയസുകാരനാണ് കൊല്ലപ്പെട്ടത്. സത്യം കുമാറും ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളും തോട്ടം ഉടമസ്ഥനെകണ്ട് ഓടുകയായിരുന്നെന്നും ഇതിനിടയിലാണ് ഇയാള്‍ കുട്ടികള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടോടിയ കുട്ടികളാണ് രമാശിഷ് സത്യത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു എന്ന് അറിയിച്ചത്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്