India

മായാവതിയുടെ കാല്‍തൊട്ടു വണങ്ങി ഡിംപിള്‍; എസ്പി-ബിഎസ്പി സഖ്യം പ്രധാനമന്ത്രിയെ നല്‍കുമെന്ന് അഖിലേഷ് യാദവ് (വീഡിയോ)

തെരഞ്ഞെടുപ്പ് പ്രചാണര റാലിയില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ കാലില്‍തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യയും കനൗജിലെ സ്ഥാനാര്‍ത്ഥിയുമായ ഡിംപിള്‍ യാദവ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് പ്രചാണര റാലിയില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ കാലില്‍തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യയും കനൗജിലെ സ്ഥാനാര്‍ത്ഥിയുമായ ഡിംപിള്‍ യാദവ്. 

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിന് മുമ്പായിരുന്നു മായാവതിയുടെ കാലുതൊട്ട് വണങ്ങി ഡിംപിള്‍ അനുഗ്രഹം വാങ്ങിയത്. റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച അഖിലേഷ് യാദവ്, 'ബിഎസ്പി-എസ്പി സഖ്യം രാജ്യത്തിന് പുതിയ പ്രധാനമന്ത്രിയെ നല്‍കുമെന്ന്' പറഞ്ഞു. 

മായവതിയെ അപമാനിക്കുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നേരത്തെ അഖിലേഷ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 
എസ്പി തന്റെ പാര്‍ട്ടി അണികളുടെ അച്ചടക്കം കണ്ടുപഠിക്കണമെന്ന് കഴിഞ്ഞ ദിവസം മായാവതി ഉപദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയില്‍ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT