പ്രതീകാത്മക ചിത്രം 
India

മാസ്‌ക് ധരിച്ചില്ല, പൊലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി; തലയ്ക്ക് ഗുരുതമായി പരിക്കേറ്റ ദലിത് യുവാവ് ആശുപത്രിയില്‍ മരിച്ചു; വീണ്ടും കസ്റ്റഡി മരണം 

ആന്ധ്രാപ്രദേശില്‍ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി പരാതി. മാസ്‌കും ഹെല്‍മറ്റും ധരിക്കാത്തതിന് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തലയ്ക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് യുവാവ് മരിച്ചത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡി മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വൈ കിരണ്‍ കുമാറാണ് ഗുണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. മാസ്‌ക് ധരിക്കാത്തതിന് പൊലീസുകാര്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചതായി മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ പൊലീസ് ജീപ്പില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയപ്പോള്‍ ഉണ്ടായ പരിക്കാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.

കസ്റ്റഡി മരണം വിവാദമായ പശ്ചാത്തലത്തില്‍ യുവാവിന്റെ കുടുംബാംഗങ്ങള്‍ക്ക്  മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജൂലൈ 18നാണ് സംഭവം. മാസ്‌ക് ധരിക്കാതെ ബൈക്കില്‍ വന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവ് മദ്യപിച്ചിരുന്നതായും പരിശോധനയ്ക്ക് കൊണ്ടുപോകും വഴി ജീപ്പില്‍ നിന്ന് ചാടുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം. കുമാറിന്റെ അച്ഛന്റെ കസ്റ്റഡി മരണ പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു