India

മീ ടൂവില്‍ പുകഞ്ഞ് ബിജെപി; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി(വീഡിയോ)

കേന്ദ്ര മന്ത്രി എം.ജെ അക്ബറിന് എതിരെ ഉയര്‍ന്ന് പീഡന വെളിപ്പെടുത്തലുകള്‍ ബിജെപിക്കുള്ളില്‍ പുകയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി എം.ജെ അക്ബറിന് എതിരെ ഉയര്‍ന്ന് പീഡന വെളിപ്പെടുത്തലുകള്‍ ബിജെപിക്കുള്ളില്‍ പുകയുന്നു. മന്ത്രിക്കെതിയെുള്ള പീഡന വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ഒരു ആരോപണം മാത്രമല്ല അക്ബറിന് എതിരെ ഉയര്‍ന്നിരിക്കുന്നത്, നിരവധി സ്ത്രീകളാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മീ ടൂ മൂവ്‌മെന്റിനെ താന്‍ നേരത്തെ പിന്തുണച്ചിട്ടുള്ളതാണെന്ന് പറഞ്ഞ സ്വാമി, നാളുകള്‍ക്ക് ശേഷം അവര്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വരുന്നത് തെറ്റാണെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. നേരത്തെ അക്ബറിന് എതിരെ മന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു.

അതേസമയം, എം.ജെ അക്ബര്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് എതിരെയുള്ള പീഡന ആരോപണങ്ങളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച നാല് ജഡ്ജിമാര്‍ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കും. 

എം.ജെ അക്ബറിന് എതിരെ ഇന്നും പുതിയ വെളിപ്പെടുത്തലുകളുണ്ടായി. 2007ല്‍ ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വേളയില്‍ എം.ജെ അക്ബര്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി കൊളമ്പിയന്‍ മാധ്യമപ്രവര്‍ത്തക രംഗത്തെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്