India

മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമൻ ജയിലിൽ മരിച്ചു

ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മരണം

സമകാലിക മലയാളം ഡെസ്ക്

നാസിക്: 1993ലെ മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമൻ (53) മരിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാസിക് ജയിലിൽ കഴിയുന്ന യൂസഫ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നാസിക് പൊലീസ് കമ്മീഷണർ വിശ്വാസ് നംഗ്രെ പാട്ടീൽ ആണ് മരണം സ്ഥിരീകരിച്ചത്.

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ പ്രധാന അംഗമായിരുന്നു യൂസഫ് മേമൻ. മുംബൈ സ്ഫോടനത്തിൻറെ മുഖ്യ ആസൂത്രകൻ ടൈഗർ മേമൻറെ സഹോദരനാണ് ഇയാൾ. സ്ഫോടനക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ മറ്റൊരു സഹോദരൻ യാക്കൂബ് മേമനെ 2015 ജൂലൈ 30ന് നാഗ്പുർ സെൻട്രൽ ജയിലിൽ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. നേരത്തെ മുംബൈയിലെ ആർതർ റോഡ് ജയിലിലായിരുന്ന യൂസഫ് രണ്ട് വർഷമായി നാസിക് ജയിലിലാണ് തടവ് ശിക്ഷ അനുവഭിച്ചിരുന്നത്.

1993 മാർച്ച് 12നാണ് മുംബൈ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഫോടനം നടന്നത്. 257 പേർ സ്ഫോടനത്തിൽ മരിച്ചപ്പോൾ 700ൽ അധികം പേർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. 2018ൽ കേസിലെ രണ്ട് പ്രതികളായ താഹിർ മെർച്ന്റ്,ഫിറോസ് ഖാൻ എന്നിവർക്ക് വധശിക്ഷ ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

SCROLL FOR NEXT