India

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല, ബഹളം മൂലം രാജ്യസഭ പിരിഞ്ഞു

മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുംമുമ്പ് സെലക്ട് കമ്മിറ്റി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് ഗുലാംനബി ആസാദ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാവേരി പ്രശ്‌നം ഉയര്‍ത്തി എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബഹളം ശമിക്കാത്ത സാഹചര്യത്തില്‍ സഭ ബുധനാഴ്ച വരെ പിരിഞ്ഞു.

രാവിലെ സഭ ചേര്‍ന്നയുടന്‍ അണ്ണാ ഡിഎംകെ അംഗങ്ങള്‍  കാവേരി പ്രശ്‌നം ഉയര്‍ത്തി ബഹളം തുടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുത്തലാഖ് ബില്‍ അവതരിപ്പിക്കാനിരിക്കെയായിരുന്നു തമിഴ്‌നാട് അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴും സ്ഥിതിയില്‍ മാറ്റമില്ലാത്തതിനെത്തുടര്‍ന്ന് പിരിയുകയായിരുന്നു.

കഴിഞ്ഞയാഴ്ചയില്‍ ലോക്‌സഭ പാസാക്കിയ ബില്ലാണ് രാജ്യസഭ പരിഗണിക്കാനിരുന്നത്. നിലവിലെ രൂപത്തില്‍ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സഭയില്‍ നിര്‍ബന്ധമായും ഹാജരാവാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്കു വിപ്പ നല്‍കിയിരുന്നു.

മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുംമുമ്പ് സെലക്ട് കമ്മിറ്റി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. സുപ്രധാനമായ നിയമനിര്‍മാണം ആയതിനാല്‍ സെലക്ട് കമ്മിറ്റി പരിശോധിക്കണം എന്ന ആവശ്യമാണ് ആസാദ് മുന്നോട്ടുവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രയിനും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT