India

ജീവനൊടുക്കിയ ജെഎന്‍യു വിദ്യാര്‍ഥിയുടെ വീട്ടില്‍ കേന്ദ്രമന്ത്രിക്കു ഗോബാക്ക് വിളി, ചെരിപ്പേറ്‌

മുത്തുകൃഷ്ണന്റെ മരണം വിവാദമാവുന്നതിനിടെ സേലത്തെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു അജ്ഞാതനായ ഒരാള്‍ പൊന്‍ രാധാകൃഷ്ണനുനേരെ ചെരിപ്പെറിഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

സേലം: ജീവനൊടുക്കിയ ജെഎന്‍യു വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്‌നു നേരെ ചെരിപ്പേറ്. മുത്തുകൃഷ്ണന്റെ മരണം വിവാദമാവുന്നതിനിടെ സേലത്തെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു അജ്ഞാതനായ ഒരാള്‍ പൊന്‍ രാധാകൃഷ്ണനുനേരെ ചെരിപ്പെറിഞ്ഞത്.

ജെഎന്‍യുവില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദലിത് സംഘടനകള്‍ ആരോപിക്കുന്നു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ട് കഴിഞ്ഞ ദിവസം മുത്തുകൃഷ്ണന്റെ പിതാവ് രംഗത്തുവന്നിരുന്നു. 

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഓട്ടോപ്‌സിക്കു ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. ഇതിനിടെ എത്തിയ പൊന്‍ രാധാകൃഷ്ണനുനേരെ ഒരുകൂട്ടം ചെറുപ്പക്കാര്‍ മുദ്രാവാക്യം മുഴക്കുകയും അജ്ഞാതനായ ഒരാള്‍ ചെരിപ്പ് എറിയുകയുമായിരുന്നു. മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു ചെരിപ്പേറ്. ചെരിപ്പ് മന്ത്രിയുടെ ദേഹത്തു തട്ടാതെ ടെലിവിഷന്‍ ക്യാമറകളിലാണ് വീണത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT