India

മുന്‍ ചീഫ് ജസ്റ്റിസിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് പുനര്‍നിയമിച്ചത്. 

2018ല്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ രഞ്ജന്‍ ഗൊഗോയ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. തൊട്ടുപിന്നാലെ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പരാതി അന്വേഷിച്ച സമിതി ആരോപണങ്ങള്‍ തള്ളുകയും ഗൊഗോയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു. 

ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവതിക്കെതിരെ വലിയ വിവാദങ്ങളുയര്‍ന്നിരുന്നു. യുവതിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഡല്‍ഹി പൊലീസിലുണ്ടായിരുന്ന അവരുടെ രണ്ട് സഹോദരങ്ങളെ സസ്‌പെന്റ് ചെയ്തിരുന്നു. രണ്ടുമാസം മുമ്പ് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍