India

മുറിയില്‍ വന്ന് നോക്കിയപ്പോള്‍ കണ്ടത് കുഞ്ഞുങ്ങള്‍ക്കൊപ്പം ഉറങ്ങുന്ന പുലിയെ: പിന്നീട് സംഭവിച്ചത്

സംയമനം ഒന്നുകൊണ്ട് മാത്രം ആ അമ്മ തന്റെ മക്കളെ രക്ഷപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്

നാസിക്: രാവിലെ അഞ്ചരയ്ക്ക് മക്കള്‍ക്കൊപ്പം കൊതുകുവലയ്ക്കുള്ളില്‍ സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിക്കുട്ടിയെക്കണ്ട് ആ അമ്മ ഞെട്ടി. പക്ഷേ സംയമനം ഒന്നുകൊണ്ട് മാത്രം ആ അമ്മ തന്റെ മക്കളെ രക്ഷപ്പെടുത്തി. മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുത്തുമാറ്റി പുലിക്കുട്ടിയെ കട്ടിലില്‍ ഒറ്റയ്ക്കാക്കി. പിന്നീട് അയല്‍ക്കാരെ വിളിച്ചുണര്‍ത്തി പുലിയെ പിടിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം.

ചൊവ്വാഴ്ച രാവിലെ കുട്ടികളുടെ അമ്മ മനീഷ ബദ്രെയാണ് കട്ടിലില്‍ കുട്ടികള്‍ക്കൊപ്പം ഉറങ്ങിയ പുലിയെ കണ്ടത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണതെന്ന് ഫോറസ്റ്റ് സര്‍ക്കിള്‍ ഓഫീസര്‍ ഗോരക്ഷ്യനാഥ് ജാദവ് പറഞ്ഞു. മനീഷ അതിനുംമുന്പ് വീടിന്റെ പ്രധാനവാതില്‍ തുറന്നപ്പോള്‍ ഇരുട്ടില്‍ പുലിക്കുട്ടി അകത്തുകയറിയതാകാമെന്ന് അദ്ദേഹം പറഞ്ഞു.

വനം വകുപ്പുദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയശേഷം പ്രാദേശിക ഓഫീസിലേക്കുമാറ്റി. നടപടിക്രമം പൂര്‍ത്തിയാക്കിയശേഷം അതിനെ കാട്ടില്‍ വിടുമെന്ന് ഗോരക്ഷ്യാനാഥ് പറ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'