India

'മുസ്ലിങ്ങള്‍ക്ക് 50 ഭാര്യമാര്‍ വരെ, 1050 കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു' ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ (വീഡിയോ)

നമ്മുടെ സമൂഹത്തില്‍ രണ്ടു മുതല്‍ നാലു വരെ കുട്ടികളുണ്ടാകുന്നത് സ്വാഭാവികമാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മുസ്ലിങ്ങളായ പുരുഷന്‍മാര്‍ 50 സ്ത്രീകളെ വരെ വിവാഹം കഴിക്കുന്നതായി ബിജെപി എംഎല്‍എ. ഇതില്‍ നിന്നും 1050 കുട്ടികള്‍ക്കാണ് ജന്മം നല്‍കുന്നതെന്നും ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്രസിങ് പറഞ്ഞു.

ഇത് പാരമ്പര്യമല്ല, മറിച്ച് മൃഗവാസനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ സമൂഹത്തില്‍ രണ്ടു മുതല്‍ നാലു വരെ കുട്ടികളുണ്ടാകുന്നത് സ്വാഭാവികമാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ബിജെപി എംഎല്‍എയുടെ പ്രസ്താവനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

മുമ്പും വിവാദപ്രസ്താവനകള്‍ നടത്തിയ നേതാവാണ് സുരേന്ദ്രസിങ്. ഡോകടര്‍മാരെ പിശാചുക്കളെന്നും, മാധ്യമപ്രവര്‍ത്തകരെ ഇടനിലക്കാരെന്നും സുരേന്ദ്രസിങ് വിളിച്ചത് വിവാദമായിരുന്നു. തന്റെ മണ്ഡലമായ ബലിയയില്‍ ഡോക്ടേഴ്‌സ് ഡേയോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് സുരേന്ദ്രസിങ് ഡോക്ടര്‍മാരെ അപഹേളിച്ചത്. 

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രോഗികളോട് കൈക്കൂലിക്കായി വിലപേശുകയാണ്. ഇവര്‍ പിശാചുക്കളെപ്പോലെയാണ് പെരുമാറുന്നത്. ഇവര്‍ക്ക് നല്ലബുദ്ധി തോന്നണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ബ്രോക്കര്‍മാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം