India

മുൻകാമുകിയുടെ വിവാഹം നിശ്ചയിച്ചു, ഒന്നിച്ചുള്ള ചിത്രവുമായി 'ഹാപ്പി ഹോളി' പോസ്റ്റർ പതിപ്പിച്ച് പ്രതികാരം; യുവാവ് അറസ്റ്റിൽ 

യുവതിയുടെ വിവാഹം ഒരു അഭിഭാഷകനുമായി നിശ്ചയിച്ചുറപ്പിച്ചിരിക്കെയാണ് ഈ സംഭവം അരങ്ങേറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: മുൻകാമുകിക്കൊപ്പമുള്ള ഫോട്ടോ ചേർത്തുവെച്ച് 'ഹാപ്പി ഹോളി' പോസ്റ്റർ പുറത്തിറക്കിയ യുവാവ് അറസ്റ്റിലായി. 28കാരനായ സരോജ് കുമാർ എന്ന യുവാവിനെ ആന്‍റി റോമിയോ സ്ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വിവാഹം അടുത്തയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കെയാണ് യുവാവിന്റെ പ്രവർത്തി. 

മുൻ കാമുകിയോടൊപ്പമുള്ള ചിത്രങ്ങള്‍  'ഹാപ്പി ഹോളി' പോസ്റ്ററിൽ ചേർത്ത് യുവതി താമസിക്കുന്ന പ്രദേശത്ത് പതിപ്പിക്കുകയായിരുന്നു യുവാവ്. യുവതിയുടെ വിവാഹം ഒരു അഭിഭാഷകനുമായി നിശ്ചയിച്ചുറപ്പിച്ചിരിക്കെയാണ് ഈ സംഭവം അരങ്ങേറിയത്. ഇതിൽ പരിഭ്രാന്തരായ യുവതിയുടെ വീട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തിങ്കളാഴ്ച യുവാവിനെ ആന്‍റി റോമിയോ സ്ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഐപിസിയിലെ വ്യത്യസ്ത വകുപ്പുകളും ഐ ടി ആക്ടും ചേർത്താണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് യുവാവ് പ്രതികാരം തീർക്കുന്നതിന്‍റെ ഭാഗമായാണ് പോസ്റ്റർ പതിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്