India

മൂന്ന് മാസമായി ഭക്ഷണം നല്‍കുന്നില്ല; ഭര്‍തൃസഹോദരി വിവാഹബന്ധം തകര്‍ത്തു; ആരോപണവുമായി ഐശ്വര്യ റായ്

ഇത്രയും ദിവസം തന്റെ മാതാപിതാക്കള്‍ കൊടുത്തയച്ച ഭക്ഷണം കഴിച്ചാണ് പിടിച്ചുനിന്നത് ഐശ്വര്യ

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ആര്‍ജെഡി. നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് പുറത്താക്കിയതായി പരാതി. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഐശ്വര്യ റായി തന്നെയാണ് ഭര്‍തൃമാതാവ്  റാബ്‌റി ദേവിയും ഭര്‍തൃസഹോദരി മിസ ഭാരതിയും ചേര്‍ന്ന് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ മൂന്നുമാസമായി റാബ്‌റി ദേവിയും കുടുംബവും തനിക്ക് ഭക്ഷണംപോലും നല്‍കുന്നില്ല. അടുക്കളയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഭര്‍തൃസഹോദരി മിസ ഭാരതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നത്. ഇത്രയും ദിവസം തന്റെ മാതാപിതാക്കള്‍ കൊടുത്തയച്ച ഭക്ഷണം കഴിച്ചാണ് പിടിച്ചുനിന്നത് ഐശ്വര്യ പറഞ്ഞു. 

മിസ ഭാരതി തന്നെ നിരന്തരം ഉപ്രദവിക്കാറുണ്ട്. കഴിഞ്ഞദിവസം രാത്രി അതിഭീകരമായി മര്‍ദിച്ചു. റാബ്‌റി ദേവിയുടെ സാന്നിധ്യത്തില്‍ മിസയാണ് വീട്ടില്‍നിന്ന് പുറത്താക്കിയത്. തേജ് പ്രതാപുമായുള്ള ബന്ധം നല്ലരീതിയിലാകാന്‍ മിസ ഭാരതിക്ക് താത്പര്യമില്ലെന്നും ഐശ്വര്യ ആരോപിച്ചു. 

ലാലുവിന്റെയും റാബ്‌റി ദേവിയുടെയും പാട്‌ന സര്‍ക്കുലര്‍ റോഡിലെ വസതിയിലാണ് ഐശ്വര്യ റായിയും താമസിക്കുന്നത്. തേജ് പ്രതാപ് യാദവ്‌ഐശ്വര്യ റായ് വിവോഹമോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT