India

മെട്രോ ട്രെയ്‌നില്‍ കെട്ടിപ്പിടിച്ചു; യുവാവിനേയും യുവതിയേയും സഹയാത്രികര്‍ വളഞ്ഞിട്ട് തല്ലി

മെട്രോയില്‍ കെട്ടിപ്പിടിച്ചെന്നു പറഞ്ഞ് പ്രായമായ ഒരാള്‍ യുവതിയോടും യുവാവിനോടും ദേഷ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത; സാദാചാര പൊലീസിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യയില്‍ പുതുതല്ല. സ്ത്രീയും പുരുഷനും ഒരുമിച്ചു നടക്കുന്നതോ സംസാരിക്കുന്നതോ കണ്ടാല്‍ 'സദാചാര സംരക്ഷകരുടെ' രക്തം തിളയ്ക്കും. കൊല്‍ക്കത്തയിലെ മെട്രോയില്‍ കഴിഞ്ഞ ദിവസം നടന്നതും ഇത്തരത്തിലൊരു സംഭവമാണ്. കൊല്‍ക്കത്ത മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനേയും യുവതിയേയും വളഞ്ഞിട്ട് തല്ലി. ട്രെയ്‌നില്‍ കെട്ടിപ്പിടിക്കുകയും ചേര്‍ന്നിരിക്കുകയും ചെയ്തു എന്നാരോപിച്ചായിരുന്നു നടപടി. ദും ദും മെട്രോ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. 

സംഭവത്തിന് സാക്ഷിയായ യാത്രക്കാരില്‍ ഒരാള്‍ ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. മെട്രോയില്‍ കെട്ടിപ്പിടിച്ചെന്നു പറഞ്ഞ് പ്രായമായ ഒരാള്‍ യുവതിയോടും യുവാവിനോടും ദേഷ്യപ്പെട്ടു. ഇതു കണ്ടു നിന്ന യാത്രക്കാരില്‍ ചിലര്‍ ഇയാളോടൊപ്പം കൂടി യുവാക്കളെ അധിക്ഷേപിക്കാന്‍ തുടങ്ങി. സ്റ്റേഷനില്‍ ഇറങ്ങ് അപ്പോള്‍ കാണിച്ചു തരാം എന്നൊക്കെ ആളുകള്‍ പറയുന്നുണ്ടായിരുന്നു. 

ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതോടെ യുവാവിനെ ജനക്കൂട്ടം വലിച്ച് പുറത്തു കൊണ്ടുവന്ന് തല്ലാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന യുവതി ജനക്കട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ഒരു കൂട്ടം യുവാക്കളാണ് അക്രമികളില്‍ നിന്ന് ഇരുവരേയും രക്ഷിച്ചത്. സംഭവത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT