India

'മേം ഭീ ചൗക്കിദാര്‍' സംപ്രേഷണം ചെയ്ത ദൂരദർശൻ വെട്ടിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, 'നമോ ടിവി'ക്ക് സര്‍ക്കാരുമായി ബന്ധമില്ലെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം

നമോ ടിവി  ബിജെപിയുടെ പ്രചാരണ മാധ്യമമാണ്.  ഇതിന്റെ ചെലവ് ബിജെപിയാണ് വഹിക്കുന്നതെന്നും വാർത്താവിനിമയ മന്ത്രാലയം കമ്മീഷനെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ മേം ഭീ ചൗക്കിദാര്‍ സംപ്രേഷണം ചെയ്തതിന് ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാർച്ച് 31 നാണ് പരിപാടി ദൂരദർശൻ സംപ്രേഷണം ചെയ്തത്. കോൺ​ഗ്രസ് നൽകിയ പരാതിയിലാണ് നടപടി. 

അതിനിടെ നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.  നമോ ടിവി  ബിജെപിയുടെ പ്രചാരണ മാധ്യമമാണെന്നാണ് വാര്‍ത്താ വിനിമയമന്ത്രാലയത്തിന്‍റെ നിലപാട്. ഇതിന്റെ ചെലവ് ബിജെപിയാണ് വഹിക്കുന്നതെന്നും വാർത്താവിനിമയ മന്ത്രാലയം കമ്മീഷനെ അറിയിച്ചു. 

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ന​മോ ടി​വി സം​പ്രേ​ഷ​ണം ആ​ഭം​ഭി​ച്ച​തി​ൽ കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷൻ നോ​ട്ടീ​സ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് വാർത്താവിനിമയ മന്ത്രാലയം നിലപാട് അറിയിച്ചത്. ചാ​ന​ലി​നെ​തി​രേ ആം ​ആ​ദ്മി പാ​ർ​ട്ടി​യും കോ​ണ്‍​ഗ്ര​സുമാണ്  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സമീപിച്ചത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ഒ​രു പാ​ർ​ട്ടി​ക്ക് സ്വ​ന്തം ചാ​ന​ൽ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തു ച​ട്ട​ലം​ഘ​ന​മാണെന്ന് എഎപി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
 
പരസ്യങ്ങളൊന്നും ഇല്ലാതെ 24 മണിക്കൂറും പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന നമോ ടിവിയുടെ സാമ്പത്തിക ഉറവിടം അറിയണം എന്നതുള്‍പ്പെടെ ആവശ്യപ്പെട്ട്   കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​മാ​ണ് ചാ​ന​ലി​ന്‍റെ ലോ​ഗോ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മാ​സം 31-നാ​ണ് 24 മ​ണി​ക്കൂ​ർ ചാ​ന​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം