India

മോദി കാമറകൾ വച്ചിട്ടുണ്ട്, താമരയ്ക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജോലിയുണ്ടാകില്ല; ഭീഷണിയുമായി ബിജെപി എംഎൽഎ 

ഫ​ത്തേ​പു​ര​യി​ലെ ബി​ജെ​പി എം​എ​ൽ​എ ര​മേ​ഷ് ക​ത്താ​ര​യുടേതാണ് ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ഫ​ത്തേ​പു​ര: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ തൊഴിലുണ്ടാകില്ലെന്ന ഭീഷണിയുമായി ബി​ജെ​പി എം​എ​ൽ​എ. ഫ​ത്തേ​പു​ര​യി​ലെ ബി​ജെ​പി എം​എ​ൽ​എ ര​മേ​ഷ് ക​ത്താ​ര​യുടേതാണ് ഭീഷണി. ഗു​ജ​റാ​ത്തി​ലെ ദ​ഹോ​ദ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജ​സ്‌​വ​ന്ത് സിം​ഗ് ഭാ​ഭോ​റി​നായി പ്രചരണത്തിനെത്തിയപ്പോഴാണ് ര​മേ​ഷ് ക​ത്താ​രയുടെ ഈ പരാമർശം.

പോളിങ് ബൂത്തുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കൊല്ലം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആരൊക്കെയാണ് ബിജെപിക്ക് വോട്ട് ചെയ്യാത്തതെന്ന് ഇതുവഴി മനസിലാകുമെന്നും അ​ദ്ദേഹം പറ‍ഞ്ഞു. "വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ജ​സ്‌​വ​ന്ത് സിം​ഗ് ഭാ​ഭോ​റി​ന്‍ ചി​ത്ര​മോ താ​മ​ര ചി​ഹ്ന​മോ ക​ണ്ടാ​ൽ ആ ​ബ​ട്ട​ൺ അമർത്തണം. പിഴവുണ്ടാകരുത്. മോ​ദി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​രാ​ണ് ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​ത്, ആ​രാ​ണ് കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യു​ന്ന​ത് എന്നെല്ലാം ഇതിൽ കാണാം." 

പോളിങ് കുറവുള്ള ബൂത്തുകളിൽ കാമറ പരിശോധ‌ിച്ച് ആരാണ് വോട്ട് ചെയ്യാത്തതെന്ന് കണ്ടെത്തുമെന്നും അവർക്ക് പിന്നെ തൊഴിൽ ഉണ്ടാകില്ലെന്നും ക​ത്താ​ര പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് ​ഗുജറാത്തിൽ പോളിങ് നടക്കുക. ഏപ്രിൽ 23ന് വോട്ടെടുപ്പും മെയ് 23ന് വോട്ടെണ്ണലും നടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍