India

മോദി ബീഫ് 'ബിരിയാണി' കഴിച്ചിട്ട് ഉറങ്ങുകയായിരുന്നോ ?  പുല്‍വാമയിലെ ആക്രമണം അറിയാതിരുന്നത് അതുകൊണ്ടാണെന്ന്  അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദില്‍ നിന്നാണ് ഓള്‍ ഇന്ത്യാ മജ്‌ലിസ്- ഇ  ഇത്തിഹാദുല്‍ മുസ്ലിമീന്റെ നേതാവായ ഒവൈസി മത്സരിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായാണ് തന്റെ പോരാട്ടമെ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂക്കിന്‍ തുമ്പത്ത് ഭീകരാക്രമണം നടന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയാതിരുന്നത് ബീഫ് ബിരിയാണി കഴിച്ച് ഉറക്കമായിരുന്നതിലാണെന്ന് ഒവൈസിയുടെ പരിഹാസം. ബലാക്കോട്ടില്‍ 300 സെല്‍ഫോണുകള്‍ പ്രവര്‍ത്തനക്ഷമം ആയിരുന്നുവെന്ന് കണ്ടെത്താനും 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയാനും മോദി സര്‍ക്കാരിന് കഴിവുണ്ടായിരുന്നു. പക്ഷേ സ്വന്തം മൂക്കിന് താഴെ പുല്‍വാമയില്‍ 50 കിലോ ആര്‍ഡിഎക്‌സ് കടത്തിക്കൊണ്ട് പോന്നിട്ട് അറിയാന്‍ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും രാജ്‌നാഥ് സിങും ബീഫ് ബിരിയാണി കഴിച്ചതിന്റെ ആലസ്യത്തിലായി പോയിരിക്കണമെന്ന് ദേശീയ മാധ്യമമായ എന്‍എന്‍ഐയോടാണ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞത്. 

ഹൈദരാബാദില്‍ നിന്നാണ് ഓള്‍ ഇന്ത്യാ മജ്‌ലിസ്- ഇ  ഇത്തിഹാദുല്‍ മുസ്ലിമീന്റെ നേതാവായ ഒവൈസി മത്സരിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായാണ് തന്റെ പോരാട്ടമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്