India

മോദി ശിവലിംഗത്തിലെ തേളിനെപ്പോലെ: തരൂരിന് കോടതി സമന്‍സയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി 'ശിവലിംഗത്തിലിരിക്കുന്നതേളിനെപ്പോലെയെന്ന' പ്രസ്താവനയില്‍ ശശി തരൂരിന്‌ഡല്‍ഹി കോടതി സമന്‍സയച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ശിവലിംഗത്തിലിരിക്കുന്ന
തേളിനെപ്പോലെയെന്ന' പ്രസ്താവനയില്‍ ശശി തരൂരിന്‌
ഡല്‍ഹി കോടതി സമന്‍സയച്ചു. ജൂണ്‍ ഏഴിന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്ന് ശശി തരൂരിനേട് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പ്രധാനമന്ത്രിക്ക് എതിരെ തരൂര്‍ 'തേള്‍'  പരാമര്‍ശം നടത്തിയത്. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 

പേരു വെളിപ്പെടുത്താത്ത ഒരു ആര്‍എസ്എസ് നേതാവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് തരൂര്‍ മോദിക്കെതിരെ 'തേള്‍' പരാമര്‍ശം നടത്തിയത്. ആര്‍എസ്എസിലെ ഒരാള്‍ ഒരു മാധ്യമപ്രവര്‍ത്തകനോടു പറഞ്ഞ അസാധാരണ അലങ്കാര പ്രയോഗം ഇതാണ്. ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് അതിനെ മാറ്റാന്‍ സാധിക്കില്ല. ചെരിപ്പോ മറ്റോ ഉപയോഗിച്ച് അടിക്കാമെന്നാണെങ്കില്‍ അതിനും സാധിക്കില്ല-തരൂര്‍ പറഞ്ഞു. 

തരൂരിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ശിവനെ അവഹേളിച്ച സംഭവത്തില്‍ മാപ്പു പറയണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT