India

മോദിയും അമിത് ഷായും കുടിയേറ്റക്കാരെന്ന് കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയിലെ 'നുഴഞ്ഞുകയറ്റക്കാരും കുടിയേറ്റക്കാരു'മാണ് മോദിയും അമിത് ഷായുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ വിവാദ പ്രസ്താവനയുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഡല്‍ഹിയിലെ 'നുഴഞ്ഞുകയറ്റക്കാരും കുടിയേറ്റക്കാരു'മാണ് മോദിയും അമിത് ഷായുമെന്ന് ചൗധരി ആരോപിച്ചു.

ഗുജറാത്തില്‍ വീടുകളുള്ള ഇരുവരും ഇപ്പോള്‍ ജീവിക്കുന്നത് ഡല്‍ഹിയിലാണെന്നും അതിനാല്‍ ഇവര്‍ കുടിയേറ്റക്കാരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യ ആരുടെയും സ്വത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പൗരത്വ ബില്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നതിനിടയിലായിരുന്നു ചൗധരിയുടെ പരാമര്‍ശം.

'ഇന്ത്യ എല്ലാവരുടേതുമാണ്. ഈ രാജ്യം ആരുടെയെങ്കിലും സ്വത്താണോ? ഈ രാജ്യത്ത് എല്ലാവര്‍ക്കും അവകാശമുണ്ട്. അമിത് ഷാ ജിയും പ്രധാനമന്ത്രി മോദിജിയും പോലും കുടിയേറ്റക്കാരാണ്. നിങ്ങളുടെ വീടുകള്‍ ഗുജറാത്തിലാണെങ്കിലും നിങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലല്ലേ താമസിക്കുന്നത്. അതിനാല്‍ നിങ്ങളും കുടിയേറ്റക്കാരാണ്' അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കുമെന്നുള്ള അമിത് ഷായുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചൗധരിയുടെ പരാമര്‍ശം. ആദ്യഘട്ടമെന്ന നിലയില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയ അസമില്‍ അന്തിമ പട്ടിക വന്നപ്പോള്‍ 19 ലക്ഷം ആളുകള്‍ പട്ടികയ്ക്ക് പുറത്തായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?