India

മോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗായികയ്ക്ക് പണികൊടുത്ത് ഹാക്കര്‍മാര്‍; നഗ്ന വീഡിയോ പുറത്ത്

റാബിയ കാമുകന് ഫോണിലൂടെ അയച്ച വീഡിയോ ആണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ച ഗായിക റാബി പിര്‍സാദയുടെ നഗ്‌ന ചിത്രങ്ങള്‍ ചോര്‍ന്നു. പാക്ക് സൈന്യത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് നഗ്‌ന ദൃശ്യങ്ങള്‍ പുറത്തായത്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ  റാബിയെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി.

പാകിസ്ഥാന്‍ ആര്‍മി വക്താവ് ഇവര്‍ക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കര്‍മാരെ ഉപയോഗിച്ച് വിഡിയോ ചോര്‍ത്തിയതാണെന്നുമാണ് ഒരുകൂട്ടര്‍ പറയുന്നത്. എന്നാല്‍ റാബിയ കാമുകന് ഫോണിലൂടെ അയച്ച വീഡിയോ ആണ് ചോര്‍ന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്തായാലും വിഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ രണ്ടായി തിരിഞ്ഞ് ഈ വിഷയത്തില്‍ ചൂടേറിയ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. വിഡിയോയും ചിത്രങ്ങളും എല്ലാവരും നീക്കം ചെയ്യണമെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നുമാണ് ഒരു വിഭാഗം പാക് സോഷ്യല്‍മീഡിയക്കാര്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കി കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഗായിക രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത