India

മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ ഇനി രാജ്യത്തിന് കിട്ടില്ല; പുകഴ്ത്തി ഹേമമാലിനി (വീഡിയോ)

പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്റെ അവസ്ഥ ദയനീയമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. സ്വാതന്ത്ര്യത്തിന് ശേഷം മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിച്ചിട്ടില്ലെന്നും ഹേമമാലിനി പറഞ്ഞു. ബിജെപിയുടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു ഹേമമാലിനി

മോദി ഇന്ത്യയെ ഉയരങ്ങളിലെത്തിച്ചു. മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ഇതുവരെ കിട്ടിയിട്ടില്ല. പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. ഇപ്പോള്‍ രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും ഹേമമാലിനി പറഞ്ഞു. നമ്മുടെ 
രാജ്യത്തിന്റെ ഭരണം മറ്റൊരു കൈകളില്‍ എത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. അദ്ദേഹത്തെ പോലെ മറ്റ് ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിച്ചിട്ടില്ലെന്നും ഹേമമാലിനി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT