India

മോദിയെ വീണ്ടും തെരഞ്ഞെടുത്തത് ജനങ്ങള്‍; ജനവിധി മാനിക്കുന്നു: രാഹുല്‍ ഗാന്ധി

ഈ ദിനം തോല്‍വിയെ പറ്റി ആലോചിക്കാനുള്ള ഒരുദിവസമായി ഞാന്‍ കാണുന്നില്ല. അതിന് കാരണം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം ജനങ്ങളാണ് എടുത്തത്. ഒരു ഇന്ത്യന്‍ എന്ന നിലയില്‍ ജനവിധി അംഗീകരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: തെരെഞ്ഞടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ജനവിധിയെ മാനിക്കുന്നു. അമേഠിയിലെ ജനവിധി മാനിക്കുന്നു. സ്മൃതി ഇറാനിക്കും രാഹുല്‍ അഭിനന്ദനമറിയിച്ചു.

'ഈ ദിനം തോല്‍വിയെ പറ്റി ആലോചിക്കാനുള്ള ഒരുദിവസമായി ഞാന്‍ കാണുന്നില്ല. അതിന് കാരണം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം ജനങ്ങളാണ് എടുത്തത്. ഒരു ഇന്ത്യന്‍ എന്ന നിലയില്‍ ജനവിധി താനും അംഗീകരിക്കുന്നുവെന്ന്' രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍. തെരഞ്ഞടുപ്പില്‍  യുപിഎ സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്‍ഡിഎ സഖ്യം 345 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി നേടിയിട്ടുണ്ട്. അമേഠിക്ക് പുറമെ വയനാട്ടില്‍ മത്സരിച്ച രാഹുല്‍ നാല് ലക്ഷത്തിലേറെ വേട്ടുകള്‍ക്കാണ് വിജയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT