India

'മോദിയെക്കാള്‍ വലിയ അനാക്കോണ്ടയില്ല, ആര്‍ബിഐയെയും സിബിഐയെയും വിഴുങ്ങിയത് കണ്ടില്ലേ'യെന്ന് ആന്ധ്രാ ധനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി അനാക്കോണ്ടയോട് ഉപമിച്ച് ആന്ധ്രാപ്രദേശ് ധനമന്ത്രി യാന്മല രാമകൃഷ്‌ണേന്ദു. രാജ്യത്തെ എല്ലാസ്ഥാപനങ്ങളെയും അദ്ദേഹം വിഴുങ്ങിക്കഴിഞ്ഞു. സിബിഐയുടെയും ആര്‍ബിഐയുടെയും അവസ്ഥ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി അനാക്കോണ്ടയോട് ഉപമിച്ച് ആന്ധ്രാപ്രദേശ് ധനമന്ത്രി യാന്മല രാമകൃഷ്‌ണേന്ദു. രാജ്യത്തെ എല്ലാസ്ഥാപനങ്ങളെയും അദ്ദേഹം വിഴുങ്ങിക്കഴിഞ്ഞു. സിബിഐയുടെയും ആര്‍ബിഐയുടെയും അവസ്ഥ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ടിഡിപി നീക്കത്തെ വിമര്‍ശിക്കുന്നത് അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. ടിഡിപി ഏതെങ്കിലും പാര്‍ട്ടിയോടുള്ള എതിര്‍പ്പില്‍ നിന്ന് രൂപം കൊണ്ടതല്ല. ആളുകള്‍ കഴിഞ്ഞകാലത്തെ കുറിച്ച് പറഞ്ഞിട്ടെന്താണ്? അതൊരിക്കലും വര്‍ത്തമാനമോ, ഭാവികാലമോ ആയി മാറുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശശി തരൂരും , ദിവ്യ സ്പന്ദനയും രൂക്ഷ വിമര്‍ശനവുമായി നേരത്തേ രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം';ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

'25 വർഷങ്ങൾക്ക് ശേഷം എൻ്റെ സുഹൃത്ത് ഈ ബഹുമതി തമിഴ്നാടിന് നേടി തന്നിരിക്കുന്നു'; വൈരമുത്തുവിനെ അഭിനന്ദിച്ച് കമൽ ഹാസൻ

7 വര്‍ഷം മലയാളത്തില്‍ അഭിനയിച്ചിട്ടും അതുപോലെ കഥാപാത്രം കിട്ടിയില്ല; മലയാളത്തില്‍ സിനിമ ചെയ്യാത്തത് എന്തുകൊണ്ടെന്ന് നിമിഷ

അജിത്കുമാറിനെ ബവ്‌കോ സിഎംഡിയായി നിയമിച്ചു

ഏതെങ്കിലുമല്ല, യാത്രകളിൽ നെക്ക് പില്ലോ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം

SCROLL FOR NEXT