India

മോഷണം ആരോപിച്ച് മുസ്ലിം യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം ; ഓരോ അടിയിലും  ജയ് ശ്രീറാം, ജയ് ഹനുമാന്‍ വിളിപ്പിച്ചു ; അബോധാവസ്ഥയിലായ യുവാവ് മരിച്ചു

ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ മുസ്ലിം യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജാംഷെഡ്പൂര്‍ : ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ മുസ്ലിം യുവാവ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ ഷാംസ് തബ്രേസ്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ഒരുകൂട്ടം ആളുകള്‍ തബ്രേസിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. 

ഏഴുമണിക്കൂറോളമാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചത്. ഓരോ തവണ മര്‍ദിക്കുമ്പോഴും ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ നിര്‍ബന്ധിച്ചതായും ബന്ധുക്കള്‍ പറയുന്നു. പൊലീസുകാരും യുവാവിനെ മര്‍ദിച്ചെന്നും, വിദഗ്ധ ചികില്‍സ നല്‍കാന്‍ തയ്യാറായില്ലെന്നും തബ്രേസിന്റെ കുടുംബം കുറ്റപ്പെടുത്തുന്നു. തബ്രേസിന്റെ ശരീരത്തില്‍ ലാത്തിയടിയേറ്റ പാടുകളുണ്ട്. അന്വേഷിക്കാന്‍ ചെന്ന കുടുംബാംഗത്തോട് ' കള്ളന് വേണ്ടി സംസാരിക്കാന്‍ നിന്നാല്‍ ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.

പ്രദേശത്തെ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം തബ്രേസിനെ പൊലീസ് ജയിലില്‍ ആക്കുകയായിരുന്നു. എന്നാല്‍ പിന്നീട് യുവാവ് അബോധാനസ്ഥയിലാകുകയും, സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും മരണം സംഭവിച്ചെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. ചൊവ്വാഴ്ച ജംഷഡ്പൂരില്‍ നിന്നും സെരായ്‌കേലയിലേക്ക് രണ്ട് സുഹൃത്തുക്കളുമൊത്ത് മടങ്ങുമ്പോഴായിരുന്നു യുവാവ് ആക്രമണത്തിന് ഇരയാകുന്നത്. 

ഗ്രാമത്തില്‍ നിന്നും കാണാതായ ബൈക്ക് മോഷ്ടിച്ചത് തബ്രേസും സുഹൃത്തുക്കളുമാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിക്കാന്‍ തുടങ്ങിയത്. ഇതിനിടെ തബ്രേസിന്റെ കൂട്ടുകാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ യുവാവിനെ ബുധനാഴ്ച രാവിലെയോടെ ആള്‍ക്കൂട്ടം പൊലീസില്‍ കൈമാറുകയായിരുന്നു. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും, പപ്പു മാന്‍ഡല്‍ എന്നയാളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന