India

യുപിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തെരുവുനായ തിന്നു

യുപിയിലെ ചിന്‍ഹട്ട് സ്വദേശിയായ പുഷ്പ തിവാരി(40) യുടെ മൃതദേഹമാണ് നായ് കടിച്ച് വികൃതമാക്കിയത് - സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ റാം മനോഹര്‍ ലോഹ്യാ ഹോസ്പിറ്റലിലെ മോര്‍ച്ചറിയെ മൃതദേഹം തെരുവുനായ തിന്നു. ഇന്ന പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ പ്രിന്‍സിപ്പള്‍ സെക്രട്ടറി ത്രിവേദി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

യുപിയിലെ ചിന്‍ഹട്ട് സ്വദേശിയായ പുഷ്പ തിവാരി(40) യുടെ മൃതദേഹമാണ് നായ് കടിച്ച് വികൃതമാക്കിയത്.  വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കിടെ മരിച്ചത്.

മൃതദേഹം പോസറ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് മൃതദേഹം പരിശോധിച്ച ബന്ധുക്കളാണ് യുവതിയുടെ മുഖത്തിന്റെയും കഴുത്തിന്റെയും ഒരു വശം തെരുവ് നായക്കള്‍ തിന്നത് ശ്രദ്ധയില്‍പെട്ടത്. യുവതിയുടെ കമ്മലുകളും, മൂക്കുത്തിയും നഷ്ടപെട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രിയിലാണ് സംഭവമെന്നത് രോഗികളെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗൊരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് എണ്‍പതിലധികം കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്