പ്രതീകാത്മക ചിത്രം 
India

യുപിയില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍, കൊലപാതകം എന്ന് പൊലീസ്; ബലാത്സംഗം നടന്നതായി ബന്ധുക്കള്‍

കഴുത്തില്‍ തുണി ഉപയോഗിച്ച് കെട്ടിയ നിലയിലാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില് ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍. കഴുത്തില്‍ തുണി ഉപയോഗിച്ച് കെട്ടിയ നിലയിലാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 

ലഖ്‌നൗവില്‍ നിന്ന് 40 കിമീ അകലെ ബാരാബങ്കി ഗ്രാമത്തില്‍ നിന്നാണ് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ബാരാബങ്കി എസ്പി ആര്‍ എസ് ഗൗതം പറഞ്ഞു. 

കഴിഞ്ഞ ദിവസം വയലില്‍ നിന്ന് വിള ശേഖരിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. കാണാതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും, പെണ്‍കുട്ടിയുടെ ഷര്‍ട്ട് ഉപയോഗിച്ച് കഴുത്തില്‍ കെട്ടിയിരുന്നതായും എസ്പി പറഞ്ഞു. 

മൃതദേഹം കണ്ടെത്തുമ്പോള്‍ പാതി വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT