India

യുപിയില്‍ രണ്ടു വയസുകാരനായ മകനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയ സംഘം രണ്ടു വയസുകാരനായ മകനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ രണ്ടു വയസുകാരനായ മകനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു നാലംഗ സംഘത്തിന്റെ അക്രമം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബസേര വില്ലേജില്‍നിന്ന് മുസഫര്‍നഗറിലേക്കു മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്ന കുടുംബത്തിനാണ് അക്രമം നേരിട്ടത്. കാറിലെത്തിയ നാലംഗ സംഘം, ഗംഗ കനാല്‍ പാലം അടച്ചിട്ടിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെയും കുടുംബത്തെയും ഇടവഴിയിലൂടെ തിരിച്ചുവിടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി. ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയ സംഘം രണ്ടു വയസുകാരനായ മകനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അക്രമത്തിനു ശേഷം ഇവര്‍ രക്ഷപെട്ടു. 

സമീപത്തെ ഒരു കര്‍ഷകന്റെ സഹായത്തോടെയാണ് കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തുനിന്നു തെളിവു ശേഖരിച്ചതായും അക്രമികള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ച. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില അനുദിനം വഷളാവുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

SCROLL FOR NEXT