India

യുവതി ഫോണില്‍ മറ്റൊരാളുമായി സംസാരിച്ചു; പിന്നാലെ പങ്കാളി പാസ്‌വേഡ് ചോദിച്ചു, നല്‍കിയില്ല; 39 കാരന്‍ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

വിവാഹമോചിതയായിരുന്ന മമതയും ബ്രഹ്മപാലും രണ്ടുവര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  യുവതി മൊബൈല്‍ ഫോണിന്റെ  പാസ്‌വേഡ് നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 35കാരിയായ പങ്കാളിയെ 39 കാരന്‍ ചുറ്റികകൊണ്ട് അടിച്ച് കൊന്നു. യുവതി മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ടതിനു പിന്നാലെയായിരുന്നു ഇയാള്‍ പാസ്‌വേഡ് ആവശ്യപ്പെട്ടത്. എന്നാല്‍ പാസ്‌വേഡ് നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ തര്‍ക്കം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറിലാണ് സംഭവം നടന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്ത. യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാല്‍ സിങ്ങിനെ(39)യാണ് പൊലീസ് പിടികൂടിയത്. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബ്രഹ്മപാല്‍ ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് ഡല്‍ഹി െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അക്ഷര്‍ധാം മന്ദിറിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സംഭവദിവസം മമത ശര്‍മ ആരോടോ ഫോണില്‍ സംസാരിച്ചിരുന്നു. ഇത് ശ്രദ്ധിച്ച ബ്രഹ്മപാല്‍ മമതയുടെ ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചുറ്റിക കൊണ്ട് അടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിവാഹമോചിതയായിരുന്ന മമതയും ബ്രഹ്മപാലും രണ്ടുവര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT