പ്രതീകാത്മക ചിത്രം 
India

യുവതിക്ക് ഫെയ്‌സ്ബുക്ക് ഫ്രണ്ടുമായി 'അടുത്ത ബന്ധം' ; ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി

അജയ് ഷെയ്ഖിന്റെ ഭാര്യ സൗരഭിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താണ്

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ : ഭാര്യയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. പൂനെ ഔന്ദ് ആശുപത്രിയ്ക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഔന്ദ് സഞ്ജയ് നഗര്‍ സ്വദേശിയായ സൗരഭ് വ്യാങ്കട്ട് യാദവാണ് കൊല്ലപ്പെട്ടത്. 

അജയ് ഷെയ്ഖ്, സുഹൃത്ത് സോണി ഭരത് എന്നിവര്‍ ചേര്‍ന്നാണ് സൗരഭിനെ കൊലപ്പെടുത്തിയത്. ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പില്‍ ഡെലിവറി എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ് സൗരഭ്. 

അജയ് ഷെയ്ഖിന്റെ ഭാര്യ സൗരഭിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താണ്. വിവാഹത്തിന് മുമ്പേ തന്നെ ഇവര്‍ സുഹൃത്തുക്കളാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ നേരില്‍ കണ്ടിട്ടുമില്ല.

സൗരഭുമായി സൗഹൃദം തുടരുന്നത് അജയ് ഷെയ്ഖിന് ഇഷ്ടമായിരുന്നില്ല. ഭാര്യയ്ക്ക് സൗരഭുമായി അതിരുവിട്ട അടുപ്പമുണ്ടെന്നായിരുന്നു അജയ് ഷെയ്ഖിന്റെ സംശയം. ഇതേച്ചൊല്ലി ഭാര്യയുമായി വഴക്കിടുമായിരുന്നു.

കഴിഞ്ഞദിവസം ഔന്ദില്‍വെച്ച് സൗരഭിനെ കണ്ട പ്രതികള്‍, യുവാവിനെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലും ചെവിയിലും കൈത്തണ്ടയിലും കുത്തേറ്റ യുവാവ് മരിച്ചു. 

സൗരഭിന്റെ കൊലപാതകത്തില്‍ സഹോദരന്‍ സുശാന്ത് യാദവ് പൊലീസിന് നല്‍കിയ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്