India

യുവതിയുമൊത്ത് ഐഎഎസ് ഉദ്യോഗസ്ഥന്റെ അശ്ലീലവീഡിയോ വൈറല്‍; സ്ഥലം മാറ്റി സര്‍ക്കാര്‍ 

യുവതിയുമൊത്ത് ഐഎഎസ് ഉദ്യോഗസ്ഥന്റെ അശ്ലീലവീഡിയോ വൈറല്‍ - സ്ഥലം മാറ്റി സര്‍ക്കാര്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: യുവതിയുമൊത്തുളള അശ്ലീലവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.  മധ്യപ്രദേശ് സര്‍ക്കാരാണ് അശ്ലീല വീഡിയോ വൈറലായതിന് പിന്നാലെ നടപടിയെടുത്തുത്. പൊതുഭരണവകുപ്പില്‍ നിന്നാണ് സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടത്.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ പ്രാദേശിക പത്രങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അയാളെക്കാള്‍ പ്രായം കുറഞ്ഞ യുവതിയുമൊത്തുള്ള അശ്ലീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. 

യുവതി പരാതിയുമായി രംഗത്തെത്തിയാല്‍ മാത്രമെ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം യുവതിയെ കേന്ദ്രകരിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT