India

യുവതിയെ തള്ളിമാറ്റി മുറി അടച്ച് മകളെ പീഡിപ്പിച്ചു; അച്ഛനെതിരെ പരാതിയുമായി അമ്മ

പീഡനവിവരം പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണക്കേട്‌മൂലമാണ് തുറന്ന് പറയാതിരുന്നതെന്നാണ് യുവതി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപിച്ചെന്ന അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ പൊലീസ്‌ കേസെടുത്തു. ബെംഗളൂരുവിലെ ഹെന്നൂരിലാണ് സംഭവം.

ഒക്ടോബര്‍ 19നാണ് ഭര്‍ത്താവ് മകളെ പീഡിപ്പിച്ചതായി യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മകളെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ തള്ളിമാറ്റി മുറി അടച്ച് മകളെ പീഡിപ്പിക്കുകയായിരുന്നു.

അതേസമയം, പീഡനവിവരം പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണക്കേട്‌
മൂലമാണ് തുറന്ന് പറയാതിരുന്നതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് മകളെ നിരന്തരമായി പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ യുവതി ചൈല്‍ഡ് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായും പൊലീസ്‌ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT