

റാഞ്ചി: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ റെക്കോര്‍ഡ് റണ്‍ ചേസ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഷായ് ഹോപിന് ചരിത്ര നേട്ടം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി വെസ്റ്റ് ഇന്‍ഡീസിനെ ആശ്വാസ വിജയത്തിലേക്ക് നയിച്ച ഉജ്ജ്വല ഇന്നിങ്‌സിനു പിന്നാലെയാണ് റാഞ്ചിയിലെ ഹോപിന്റെ ടി20 ശതകം.
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് മത്സരത്തില്‍ വിന്‍ഡീസ് നായകന്‍ സ്വന്തമാക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ മാത്രമാണ് നേരത്തെ ഇന്ത്യക്കെതിരെ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ താരം.
ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ 45 പന്തില്‍ 9 സിക്‌സും 6 ഫോറും സഹിതം 102 റണ്‍സെടുത്ത് പുറത്താകാതെ നിന്നു ഐതിഹാസിക വിജയമാണ് ഹോപ് വിന്‍ഡീസിനു സമ്മാനിച്ചത്. താരത്തിന്റെ രണ്ടാം ടി20 സെഞ്ച്വറി കൂടിയാണിത്. ഏകദിനത്തില്‍ 21 സെഞ്ച്വറികളും ടെസ്റ്റില്‍ 5 സെഞ്ച്വറിയും ടി20യില്‍ 2 സെഞ്ച്വറികളുമാണ് ഹോപ് നേടിയിട്ടുള്ളത്. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഏകദിനത്തില്‍ 5 സെഞ്ച്വറികളും ടി20യില്‍ ഒരു സെഞ്ച്വറിയുമാണ് ഹോപ് അടിച്ചെടുത്തത്.
ഇന്ത്യക്കെതിരെ ടി20യില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിന്‍ഡീസ് താരം കൂടിയാണ് ഹോപ്. നേരത്തെ എവിന്‍ ലൂയീസാണ് ഇന്ത്യക്കെതിരെ കുട്ടിക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ മറ്റൊരു വിന്‍ഡീസ് താരം. എവിന്‍ ലൂയീസ് ഇന്ത്യക്കെതിരെ ടി20യില്‍ 2 ശതകങ്ങള്‍ നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates