പ്രതീകാത്മക ചിത്രം 
India

യൂണിഫോം എത്തിയിട്ടുണ്ട്; അഞ്ചാം ക്ലാസുകാരിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചു;  പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

സഹോദരനെ പുറത്തുനിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോകുയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ബറേലി: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമിക്കുകയും ഫോട്ടോകള്‍ പകര്‍ത്തുകയും അനുചിതമായ രീതിയില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ സെല്‍ഫി പകര്‍ത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ബറേലിയിലെ ഒരു പ്രൈമറിസ്‌കൂളിലാണ് സംഭവം.

യൂണിഫോം ശേഖരിക്കുന്നതിനായി പ്രധാന അധ്യാപകന്‍ കുട്ടിയെയും സഹോദരനെയും സ്‌കൂളിലേക്ക് വിളിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകന്‍ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുകയും സഹോദരനെ പുറത്തുനിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. 

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാത്തില്‍ പ്രതിയായ അധ്യാപകനെ അറസ്്റ്റ് ചെയ്തതായി എസ്‌ഐ നരേഷ് കുമാര്‍ പറഞ്ഞു. ഐപിസി 354, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

'90സ് കിഡ്‌സിന്റെ ക്രഷ് നായികമാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കുള്ളുവോ?'; മലയാളത്തിലെ മഹാനടന്മാരെ ഓര്‍മ്മപ്പെടുത്തി പൃഥ്വിരാജ്

നേപ്പാള്‍ മിന്നല്‍ പ്രളയം: കാണാതായവരില്‍ കൊല്ലം സ്വദേശിനിയും; പ്രാര്‍ഥനയോടെ കുടുംബം

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

മകളുടെ പിജി പഠനത്തിന് പണമില്ല; കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം